പ്ലാശനൽ: മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സിന്റെ നേതൃത്വത്തിൽ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലാശനാലും മാർ സ്ലീവാ മെഡിസിറ്റി പാലായും സംയുക്തമായി യൂത്ത് എംപവർമെന്റ് പ്രോഗ്രാം നടത്തി.
പ്രിൻസിപ്പൽ ബിനോയി ജോസഫിന്റെ അധ്യക്ഷതയിൽ തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി ഉദ്ഘാടനം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രൊജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി നടത്തിയ മോട്ടിവേഷൻ ക്ലാസ്, മാർ സ്ലീവാ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സിസ്റ്റർ ജൂലി എലിസബത്ത് നയിച്ചു. ജസ്റ്റിൻ തോമസ്, ബിജു കുര്യൻ എന്നിവർ പ്രസംഗിച്ചു.